ശശി തരൂര്‍ എം പി യെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍

ശശി തരൂര്‍ എം പി യെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ തരൂരിന് കഴിഞ്ഞിട്ടുണ്ട്. അടുത്ത കാലത്തൊന്നും തിരുവനന്തപുരത്ത് മറ്റാര്‍ക്കും ജയിക്കാന്‍ കഴിയില്ലെന്നും ഒ രാജഗോപാല്‍ പറയുകയുണ്ടായി. തിരുവനന്തപുരത്ത് വച്ച് നടന്ന ഡോ എന്‍ രാമചന്ദ്രന്‍ ഫണ്ടേഷന്‍ പുരസ്‌കാരം ശശി തരൂരിന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു ഈ രീതിയിലുള്ള പരാമര്‍ശം ഉണ്ടായത്. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി ജെ പി നേതൃത്വത്തെ കുറിച്ച് മുതിര്‍ന്ന നേതാവിന്റെ പ്രതികരണം. തിരുവനന്തപുരം ഒരു എ […]

തരൂരിനെ വെട്ടി ഇനി പ്രോഫഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രവീണ്‍ ചക്രവര്‍ത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഡേറ്റ വിശകലന വിഭാഗം മേധാവിയായ പ്രവീണ്‍ ചക്രവര്‍ത്തിയെ പ്രഫഷനല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി നിയമിച്ചു. ഇതുവരെ പ്രഫഷനല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ശശി തരൂര്‍ ഈയിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നിയമിക്കപ്പെട്ടിരുന്നു. 2017 ല്‍ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് (എഐപിസി) സ്ഥാപിച്ചപ്പോള്‍ മുതല്‍ തരൂര്‍ ആയിരുന്നു അധ്യക്ഷന്‍. പ്രഫഷണല്‍സ്, വ്യവസായികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നതിനും ബന്ധപ്പെടുന്നതിനുമാണ് പ്രഫഷനല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്. Also Read; ഫയര്‍ ഫോഴ്‌സ് ബസ് ഓടിക്കൊണ്ടിരിക്കെ ടയറുകള്‍ ഊരിത്തെറിച്ചു ഡേറ്റ വിശകലന വിഭാഗം മേധാവിയായും […]

ഒരുവാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നു; ലീഗ് വേദിയിലെ പ്രസംഗത്തില്‍ വിശദീകരണവുമായി തരൂര്‍

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിക്കിടെ ഇസ്രായേല്‍ അനുകൂല പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്നതും ഭീകരാക്രമണമാണെന്ന് തരൂര്‍ പറഞ്ഞതാണ് വിവാദമായത്. ‘താന്‍ എന്നും ഫലസ്തീന്‍ ജനതയ്ക്കൊപ്പമാണ്. ഇസ്രായേലിന് അനുകൂലമായ പ്രസംഗമാണ് താന്‍ നടത്തിയതെന്ന് അത് കേട്ടവരാരും വിശ്വസിക്കില്ല. അതില്‍ നിന്നും ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും’ തരൂര്‍ വ്യക്തമാക്കി. ‘ഒക്ടോബര്‍ […]

  • 1
  • 2