December 1, 2025

ചോദ്യം ചെയ്യലിനായി എത്തിയത് ഡി എഡിക്ഷന്‍ സെന്ററില്‍ നിന്ന്, ഒരുമണിക്കൂറില്‍ തിരിച്ചയക്കണമെന്ന് ഷൈന്‍ ടോം ചാക്കോ

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസിന് മുന്നില്‍ ഹാജരായി നടന്‍ ഷൈന്‍ ടോം ചാക്കോ. ബെംഗളൂരുവില്‍ നിന്നും രാവിലെ വിമാനം മാര്‍ഗ്ഗമാണ് ഷൈന്‍ കൊച്ചിയില്‍ എത്തിയത്. എക്‌സൈസ് ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂര്‍ മുമ്പ് എക്‌സൈസ് ഓഫീസില്‍ ഷൈന്‍ ടോം ചാക്കോ ഹാജരായി. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് എത്തണമെന്നാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് എക്‌സൈസ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ രാവിലെ 7.30 ഓടെ ഷൈന്‍ എക്‌സൈസ് ഓഫീസിലെത്തുകയായിരുന്നു. താന്‍ ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ […]

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ പോലീസ്

കൊച്ചി: ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ പോലീസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈനിനെതിരെ കാര്യമായ തെളിവുകള്‍ സമാഹരിക്കാന്‍ ഇനിയും പോലീസിന് കഴിയാത്തതാണ് തിരിച്ചടിയാകുമോ എന്ന ആശങ്കക്ക് കാരണം. കൂടാതെ ഫോറന്‍സിക് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ പോലീസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണ്. മതിയായ തെളിവുകള്‍ ഇല്ലാതെ തിടുക്കത്തില്‍ എടുത്ത കേസ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്കയും അന്വേഷണസംഘത്തിനുണ്ട്. ഷൈനിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. Join with metro […]

ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍, 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 മുതല്‍ 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്നതാണ് കുറ്റം. ഷൈന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കി. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പോലീസ് പറയുന്നു. Also Read; സംസ്ഥാന സര്‍ക്കാരിന്റെ […]

ഷൈനിനെ തേടി തമിഴ്‌നാട്ടിലേക്ക് പോകേണ്ട കാര്യമില്ല; ഇന്ന് വീട്ടിലെത്തി പോലീസ് നോട്ടീസ് നല്‍കും

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പോലീസ് ഇന്ന് നോട്ടീസ് നല്‍കും. ഷൈനിന്റെ വീട്ടിലെത്തിയാവും നോട്ടീസ് നല്‍കുക. ചോദ്യം ചെയ്യലിന് ഉടന്‍ ഹാജരാകണമെന്ന് ആവശ്യപ്പെടും. ടവര്‍ ലൊക്കേഷന്‍ പ്രകാരം ഷൈന്‍ ടോം ചാക്കോ ഇന്നലെ രാത്രി പൊള്ളാച്ചിയില്‍ എത്തിയതായാണ് വിവരം. ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു. പ്രതിയല്ലാത്തതിനാല്‍ ഷൈനിനായി തമിഴ്‌നാട്ടിലേക്ക് പോകേണ്ട കാര്യമില്ലെന്നും അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് കൊച്ചി സിറ്റി പോലീസിന്റെ നിലപാട്. Also Read; ആശാ സമരം 68ാം ദിവസവും തുടരുന്നു; ചര്‍ച്ചയ്ക്ക് […]

കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. നടന്‍ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളെയും എറണാകുളം സെഷന്‍സ് കോടതി വെറുതെവിട്ടു. 2015 ജനുവരി 30ന് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. Also Read; എട്ട് മാസമുള്ള കുഞ്ഞ് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരിച്ചു; ആദ്യ കുട്ടി മുലപ്പാല്‍ കുടുങ്ങി മരിച്ചിരുന്നു; അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി കേസിലുണ്ടായിരുന്നത് ആകെ എട്ട് പ്രതികളായിരുന്നു. ഇവരില്‍ ഒരാള്‍ ഒഴികെ […]