September 8, 2024

പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി; മലബാറില്‍ സീറ്റ് പ്രതിസന്ധി

മലപ്പുറം: പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായിട്ടും മലബാറിലെ സീറ്റ് പ്രതിസന്ധി തുടരുന്നു. രണ്ടര ലക്ഷത്തിനടുത്ത് അപേക്ഷകരുള്ള മലബാറില്‍ രണ്ട് ലക്ഷം സീറ്റ് പോലും ഇല്ല. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള മലപ്പുറത്ത് മാത്രം പതിനാലായിരത്തിലേറെ സീറ്റുകളാണ് കുറവുള്ളത്. സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. അപേക്ഷരുടെ എണ്ണത്തിലെ വര്‍ധനവില്‍ കൂടുതലും മലപ്പുറത്ത് തന്നെയാണ്. അപേക്ഷകര്‍ വര്‍ധച്ചതോടെ മലബാറില്‍ ഇത്തവണയും സീറ്റ് പ്രതിസന്ധി രൂക്ഷമാകും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. […]

തിരുവല്ലയില്‍ പത്താംക്ലാസ് ഫലം പേടിച്ച് 15-കാരന്‍ നാടുവിട്ടിട്ട് രണ്ടാഴ്ച; കിട്ടിയത് ഒമ്പത് എ.പ്ലസും ഒരു എയും

തിരുവല്ല : ചുമത്രയില്‍നിന്ന് രണ്ടാഴ്ച മുന്‍പ് കാണാതായ 15-കാരനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍. Also Read ;സി.പി.എം. നേതാക്കള്‍ക്കുനേരേ സ്‌ഫോടകവസ്തു എറിഞ്ഞത് പ്രവര്‍ത്തകന്‍; വധശ്രമത്തിന് കേസെടുത്ത് പോലീസ്, എറിഞ്ഞയാള്‍ ഒളിവില്‍ എസ്.എസ്.എല്‍.സി. ഫലം അറിയുന്നതിന്റെ തലേദിവസമായ, ഏഴിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചുമത്ര പന്നിത്തടത്തില്‍ ഷൈന്‍ ജെയിംസിനെ (ലല്ലു) കാണാതായത്. ഞാന്‍ പോകുകയാണെന്നും ആരും അന്വേഷിക്കരുതെന്നും കത്തെഴുതി വെച്ചിരുന്നു. മുത്തശ്ശിയും തിരുവല്ല നഗരസഭ മുന്‍ കൗണ്‍സിലറുമായ കെ.കെ. സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. അമ്മ നേരത്തെ […]

എസ് എസ് എല്‍ സി: 71831 പേര്‍ക്ക് ഫുള്‍ എ പ്ലസ്, വിജയശതമാനം 99.69

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 99.70 ആയിരുന്നു. ഇത്തവണ 0.01 ശതമാനത്തിന്റെ കുറവുണ്ട്. 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണ്. മലപ്പുറത്താണ് കുടുതല്‍ എ എപ്ലസ്. വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ് (99.08%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ് (100%). സര്‍ട്ടിഫിക്കറ്റുകള്‍ […]

എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം ഇന്ന് വൈകീട്ട് മൂന്നിന്

എസ്.എസ്.എല്‍.സി. ഫലം ബുധനാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിക്കും. Also Read ; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍, വന്‍ പ്രതിഷേധം പരീക്ഷാഫലം അറിയാന്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കാം https://pareekshabhavan.kerala.gov.in/ https://www.prd.kerala.gov.in/ https://sslcexam.kerala.gov.in/ https://www.results.kite.kerala.gov.in/ പ്ലസ്ടു പരീക്ഷാഫലം നാളെ തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. കഴിഞ്ഞവര്‍ഷം മേയ് 25-നായിരുന്നു ഫലപ്രഖ്യാപനം. വി.എച്ച്.എസ്.ഇ. പരീക്ഷാഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. Join with metro […]

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് 8ന് പ്രഖ്യാപിക്കും. ഇത്തവണ നേരത്തെയാണ് റിസള്‍ട്ട് വരുന്നത്. കഴിഞ്ഞ വര്‍ഷം മേയ് 19 നായിരുന്നു എസ്എസ്എല്‍സി ഫലപ്രഖ്യാപനം. അതേസമയം ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാഫലം മേയ് 9 ന് പ്രഖ്യാപിക്കും. Also Read; ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കണം ; പ്രധാനമന്ത്രി പരീക്ഷാ ഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും http://sslcexam.kerala.gov.in http://results.kite.kerala.gov.in https://pareekshabhavan.kerala.gov.in http://prd.kerala.gov.in നാളെ ഉച്ചയ്ക്ക് […]

എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം വരും; മൂല്യനിര്‍ണയം പൂര്‍ത്തിയായി, റെക്കോര്‍ഡ് വേഗത്തില്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഈ ഫല പ്രഖ്യാപനം. Also Read ; പ്രചരണത്തിനിടെ കൃഷ്ണകുമാറിന് പരിക്ക് 70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 77 ക്യാമ്പുണ്ട്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് […]