November 21, 2024

വയനാട്ടിലെ മുണ്ടക്കൈയിലും,ചൂരല്‍മലയിലും സൗജന്യ റേഷന്‍ നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമേഖലയായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ വാര്‍ഡുകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. നിലവില്‍ മുന്‍ഗണന വിഭാഗക്കാര്‍ക്ക് സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കാറുള്ളത്. എന്നാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളിലെ മുന്‍ഗണനേതര വിഭാഗക്കാര്‍ക്കും അതായത് നീല,വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പൂര്‍ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് മന്ത്രിയുടെ […]

മൃതദേഹങ്ങള്‍ അനാഥമാകില്ല; ജനിതക പരിശോധന നടത്തും

തുടര്‍ച്ചയായ അഞ്ചാംനാളും ദുരന്തമുഖത്ത് തിരച്ചില്‍ തുടരുകയാണ്. അതേസമയം കണ്ടെത്തിയ മൃതദേഹങ്ങളില്‍ പലതും ആരുടേതാണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല. എങ്കിലും ഒരു ദേഹവും അനാഥമാകില്ലെന്നും ജനിതക പരിശോധനാ നടപടികള്‍ തുടരുകയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്തത്തില്‍ ഇതുവരെ 320ലധികം പേര്‍ മരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം മരിച്ചവര്‍ 210 ആണ്. ഇതില്‍ 96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളുമാണുള്ളത്. ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 146 ആണ്. കൂടാതെ 134 ശരീരഭാഗങ്ങളും കണ്ടെത്തി. ഇവ ആരുടേതാണെന്ന് അറിയാനുള്ള ജനിതക പരിശോധനയാണ് […]