കഴക പ്രവര്‍ത്തിയില്‍ നിന്നൊഴിവാക്കണം; ഓഫീസ് ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് അപേക്ഷ നല്‍കി ബാലു
തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക പ്രവര്‍ത്തിയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലു അപേക്ഷ നല്‍കി. മാനേജിങ് കമ്മിറ്റിക്കാണ് അഡ്മിനിസ്‌ട്രേറ്റര്‍ മുഖേന ബാലു അപേക്ഷ നല്‍കിയിരിക്കുന്നത്. നിലവിലെ ഓഫീസ് ജോലി തുടരാന്‍ അനുവദിക്കണമെന്നും താല്‍ക്കാലിക സംവിധാനം തുടരണമെന്നുമാണ് അപേക്ഷയിലുള്ളതെന്നും ബാലു പറഞ്ഞു. Also Read; നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുമെന്ന് പറഞ്ഞ ചക്കിട്ടപ്പാറ പഞ്ചായത്തിനെതിരെ നടപടിയുമായി വനംവകുപ്പ് എന്നാല്‍ ബാലുവിന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപി പറഞ്ഞു. കത്ത് ലഭിച്ചാല്‍ മാനേജിങ് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കമ്മിറ്റി […]