വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താലിനിടെ സംഘര്‍ഷം; ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് രാവിലെ യുഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചതിന് പിന്നാലെ ലക്കിടിയില്‍ സംഘര്‍ഷം. ലക്കിടിയില്‍ വാഹനങ്ങള്‍ തടയാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. തുടര്‍ന്ന് വൈത്തിരി വാര്‍ഡ് മെമ്പര്‍ ജ്യോതിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ ലക്കിടിയിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. വയനാട്ടിലെ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് […]