ഗണേഷ് കുമാര്‍ ഉമ്മന്‍ ചാണ്ടിയെ കുരുക്കിയതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്
സോളാര്‍ വിവാദം കത്തിനില്‍ക്കെ ഗണേഷ് കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണത്തില്‍ കുടുക്കിയത് എന്തിനെന്ന ചോദ്യമാണ് പലഭാഗത്തുനിന്നും ഉയരുന്നത്. ഗണേഷ് കുമാറിനേയും കേരള കോണ്‍ഗ്രസ് ബി യേയും യുഡിഎഫില്‍ നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി ഏറെ പരിശ്രമിച്ചിട്ടുണ്ട് എന്നതുകൊണ്ടുതന്നെ ഗണേഷ് ഈ രീതിയിലൊരു ഗൂഡാലോചന നടത്തിയിട്ടുണ്ടെങ്കില്‍ എന്തിനുവേണ്ടിയായിരിക്കും അതെന്ന കാര്യത്തില്‍ പല അഭ്യൂഹങ്ങളുമുണ്ട്.
സംസ്ഥാന കണ്ട ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നാണ് സരിത നായരും അവരുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും ചേര്‍ന്ന് ടീം സോളാറിന്റെ പേരില്‍ നടത്തിയ പണമിടപാട്. സോളാര്‍ സ്ഥാപിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ലക്ഷക്കണക്കിന് പണം ഈടാക്കുകയും എന്നാല്‍ സോളാര്‍ സ്ഥാപിച്ച് നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് സരിതയ്ക്കെതിരെ പരാതി ഉയരുന്നതും അവര്‍ അറസ്റ്റിലാകുന്നതും.
പ്രമുഖരുടെ കൈയ്യില്‍ നിന്നും പണം ഈടാക്കുവാന്‍ കോണ്‍ഗ്രസ് നേതാക്കളുമായുള്ള അടുപ്പം സരിത മുതലെടുത്തതായി പിന്നീട് കണ്ടെത്തി. സര്‍ക്കാര്‍ തലത്തില്‍ മന്ത്രമാര്‍ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സരിത ടീം സോളാറിനെ അനര്‍ട്ടുമായി ബന്ധപ്പെടുത്തി കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.
സോളാര്‍ കേസുകളുടെ തുടക്കത്തിലാണ് സരിതയും ഗണേഷ് കുമാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നത്. സരിതയുമായുള്ള ഗണേഷിന്റെ അതിരുവിട്ട അടുപ്പത്തെ തുടര്‍ന്ന് ബിജു രാധാകൃഷ്ണന്‍ ഗണേഷിനെ ക്രൂരമായി മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടിയും ബിജു രാധാകൃഷ്ണനും ദീര്‍ഘനേരം അടച്ചിട്ട വാതിലിനുള്ളില്‍ സംസാരിച്ചത് ഒരുകാലത്ത് വലിയ വിവാദമായിരുന്നു. ഒരു തട്ടിപ്പുകാരനുമായി ഉമ്മന്‍ ചാണ്ടി എന്താണ് സംസാരിച്ചതെന്ന് ജനങ്ങളെ അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, ഇരുവരും തമ്മിലുള്ള സംസാരത്തെക്കുറിച്ച് ഉമ്മന്‍ ചാണ്ടി ഒരിക്കലും പുറത്തുപറഞ്ഞില്ല.
ഗണേഷിന്റെ സരിതയുമായുള്ള അടുപ്പത്തെക്കുറിച്ച് ഉമ്മന്‍ ചാണ്ടിയോട് ബിജു രാധാകൃഷ്ണന്‍ പരാതിപ്പെടുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഉമ്മന്‍ ചാണ്ടി ഇതിന് പിന്നാലെ ബാലകൃഷ്ണ പിള്ളയുമായി സംസാരിക്കുകയും ചെയ്തു. സര്‍ക്കാരിന് ദോഷമാകും എന്നതിനാല്‍ ഗണേഷ് വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി ആരോടും ഒന്നും പറഞ്ഞില്ല.
തന്റെ രഹസ്യങ്ങള്‍ ഉമ്മന്‍ ചാണ്ടി അറിഞ്ഞതോടെ ഭാവിയില്‍ തനിക്കെതിരെ ഇത് രാഷ്ട്രീയ ആയുധമാക്കുമോ എന്ന ഭയമാണ് ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ ഗണേഷ് കുമാറിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഗണേഷ് കുമാറിനെതിരായ ബിജു രാധാകൃഷ്ണന്റെ പരാതി ഉമ്മന്‍ ചാണ്ടി കാര്യമായി പരിഗണിച്ചിരുന്നില്ല. ബിജു രാധാകൃഷ്ണന്‍ തന്നെയാണ് പിന്നീട് ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സൂചന നല്‍കിയത്. ഗണേഷ് കുമാറുമായുള്ള ബന്ധത്തിന്റെ പേരിലാണ് താന്‍ ഉമ്മന്‍ചാണ്ടിയുടെ സഹായം തേടിയതെന്നായിരുന്നു ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഗണേഷ് കുമാറാണ് സോളാറിന്റെ മുഖ്യ സൂത്രധാരനെന്നും ബിജു ആരോപിക്കുകയുണ്ടായി. സരിതയ്ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്നും ബിജു പിന്നീട് പറഞ്ഞിരുന്നു.
സോളാര്‍ തട്ടിപ്പില്‍ സരിത അറസ്റ്റിലാകുന്നതിന് മുന്‍പായിരുന്നു ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടത്. സരിത അറസ്റ്റിലായ ഉടന്‍ ഒളിവില്‍പോയ ബിജുവിനെ പിന്നീട് പോലീസ് പിടികൂടി. അന്ന് ബിജുവിന്റെ ആരോപണങ്ങളെല്ലാം ഗണേഷ് തള്ളിക്കളയുകയും സരിതയുമായി ഒരു ബന്ധവുമില്ലെന്നും പറയുകയുണ്ടായി. എന്നാല്‍, ഗണേഷുമായി ബന്ധമുണ്ടായിരുന്നെന്ന് സരിത തന്നെ നേരിട്ട് പറഞ്ഞതോടെ ഈ വാദം പൊളിയുകയും ചെയ്തു.
സോളാര്‍ കേസിന്റെ ആദ്യ കാലത്ത് അറസ്റ്റിലായ ശാലു മേനോനുമായി ബിജു രാധാകൃഷ്ണന് ബന്ധമുണ്ടായിരുന്നു. ശാലു മേനോനുമായുള്ള ബന്ധമാണ് സരിതയുമായി അകലാനുണ്ടായ കാരണമെന്ന് ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍, ഗണേഷ് കുമാറുമായുള്ള അടുപ്പമാണ് സരിതയുമായുള്ള തന്റെ ബന്ധം തകര്‍ത്തതെന്നും ശാലു മേനോനുമായുള്ള ബന്ധം കൊണ്ടല്ലെന്നുമാണ് ബിജു പറഞ്ഞിരുന്നത്.
ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണം ഗണേഷിന്റെ ഗൂഡാലോചനയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടവെ അന്നത്തെ പ്രണയവും ബിജു രാധാകൃഷ്ണന്റെ ഇടപെടലുമാണ് ഗണേഷിനെ ഇതിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കിയതോടെ ഗണേഷ് കുമാര്‍ സോളാറില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.