#kerala #Top Four

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തും; ഇന്ന് സിപിഎം, സിപിഎ നേതൃയോഗങ്ങള്‍ ചേരും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി വിലയിരുത്താനായി സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങളുമാണ് ഇന്ന് നടക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വലിയ തിരിച്ചടി ഇരു പാര്‍ട്ടികളും ചര്‍ച്ച ചെയ്യും.

പാര്‍ലമെന്റില്‍ സ്വര്‍ണ്ണപ്പാളി വിഷയം ചര്‍ച്ചയാക്കാന്‍ യുഡിഎഫ്; നാളെ എംപിമാര്‍ പ്രതിഷേധിക്കും

ശബരിമല സ്വര്‍ണക്കൊള്ളയും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായതായി പ്രാഥമിക വിലയിരുത്തല്‍. സര്‍ക്കാര്‍ നടത്തിയ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിയില്ല. ഭൂരിപക്ഷ – ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടായതും തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. യുഡിഎഫ് – ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ട് ഉയര്‍ത്തി നടത്തിയ പ്രചാരണവും തിരിച്ചടിയായിട്ടുണ്ടോ എന്നും പരിശോധിക്കും. താഴേത്തട്ടില്‍ സംഘടാസംവിധാനവും ഫലപ്രദമായില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

 

 

Leave a comment

Your email address will not be published. Required fields are marked *