ശരീരത്തിന്റെ അവശതകളെ തോല്‍പ്പിച്ച പ്രീത

ശരീരത്തിനെ ബാധിച്ച അവശതകള്‍ മനസിനെ തളര്‍ത്തിയില്ല. തൃശൂര്‍ ചൂലിശ്ശേരി തോട്ടപുറത്ത് വീട്ടില്‍ പ്രീത താന്‍ കണ്ട സ്വപ്നം സാഫല്യമാക്കാന്‍ ഇച്ഛാശക്തിയെ കാലുകളിലണിഞ്ഞു. ഗുരുവായൂരപ്പന് മുന്നില്‍ അരങ്ങേറി.. നൃത്തച്ചുവടുകളില്‍ ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി മാറി…. ജന്മനാ വാതരോഗം ബാധിച്ച് നടക്കാന്‍ പോലും കഴിയാത്ത കുട്ടിയായിരുന്നു പ്രീത, കൂട്ടുകാര്‍ ഓടി നടക്കുമ്പോള്‍ അതെല്ലാം ഒരു നിരാശാബോധത്തോടെ കണ്ടു നിന്ന ബാല്യത്തിനുടമ. നിരന്തരമായ ചികിത്സകള്‍ക്കൊടുവില്‍ നാലാം വയസ്സില്‍ നടന്നു തുടങ്ങി, മനസിലെ ഇരുട്ടകന്നു..
കാലിന് ബലം വെച്ചപ്പോല്‍ ഉള്ളില്‍ നാമ്പിട്ടൊരു മോഹമായിരുന്നു നൃത്തം പഠിക്കുക എന്നത്. തുടര്‍ന്ന് കലാമന്ദിരം ജനാര്‍ദനന്‍ മാഷിന്റെ കീഴില്‍ നൃത്ത പഠനവും അരങ്ങേറ്റവും നടത്തി. ശരീരത്തെ വിട്ട് പോകാത്ത അവശതകള്‍ അന്ന് നൃത്തം തുടരാന്‍ അനുവദിച്ചില്ല. വിവാഹ ശേഷം സന്തോഷകരമായ കുടുംബജീവിതം, രണ്ട് ഓമന മക്കള്‍… ഭര്‍ത്താവിന്റെ മരണത്തോടെ വീണ്ടും സമൂഹത്തില്‍ നേരിടേണ്ടിവന്ന അനുഭവങ്ങള്‍. വിധി അവിടെയും പ്രീതയെ പരീക്ഷിക്കുകയായിരുന്നു. വിധവകള്‍ക്ക് പൊതുസമൂഹം ചാര്‍ത്തിക്കൊടുത്ത അലിഘിത സദാചാര ചട്ടങ്ങളുണ്ട്. ആ വിഷക്കണ്ണുകളെ നേരിട്ട പ്രീതയുടെ അതിജീവന കഥ…