മോദിയെ പ്രശംസിക്കുന്ന നവ്യയെ തേടിയും ഇ ഡി എത്തി ! കാരണം ചെറുതല്ല
നടി നവ്യ നായരെ ഇ ഡി ചോദ്യം ചെയ്തത് മലയാളികള്‍ ചെറിയൊരു ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസുകളിലും ഇ ഡി എത്തുന്നത് സാധാരണ കാര്യമായി മാറിയെങ്കിലും രാഷ്ട്രീയാഭിമുഖ്യങ്ങളില്ലാത്ത നടിയുടെ വീട്ടില്‍ ഇ ഡി കയറിയത് എന്തിനാകും? മാത്രമവുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതിന്റെ അനുഭവം പങ്കുവെച്ചതിന്റെ പേരില്‍ സൈബറിടത്തില്‍ ആക്രമിക്കപ്പെട്ട വ്യക്തി കൂടിയാണ് നവ്യ.
കേന്ദ്ര സര്‍ക്കാരിനെതിരെയോ ബി ജെ പിക്കെതിരെയോ ശബ്ദമുയര്‍ത്താത്ത നവ്യയെ ഇ ഡി ചോദ്യം ചെയ്തെങ്കില്‍ അതില്‍ കാര്യമായെന്തോ ഉണ്ടാകണം എന്നായി സൈബറിടത്തിലെ സംശയം.
ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നടിയെ ഇ ഡി ചോദ്യം ചെയ്തിരിക്കുന്നത്. ലക്നൗവില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ആയിരിക്കെ കള്ളപ്പണക്കേസില്‍ ജൂണിലാണ് സച്ചിന്‍ സാവന്തിനെ ഇ ഡി അറസ്റ്റ് ചെയ്തത്. അതിന് മുന്‍പ് മുംബൈയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കെ സച്ചിന്‍ സാവന്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇത്. കൃത്യമായ സ്രോതസ് കാണിക്കാതെ 1.25 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഉണ്ടെന്നാണ് ഇ ഡിയുടെ ആരോപണം. ഇത്രയും വലിയ തട്ടിപ്പ് നടത്തിയ ഐ ആര്‍ എസ് ഉദ്യോഗസ്ഥനില്‍ നിന്ന് വില പിടിപ്പുള്ള സമ്മാനങ്ങളും ആഭരണങ്ങളും സ്വീകരിച്ചതാണ് നടി നവ്യ നായര്‍ക്ക് വിനയായത്.
സച്ചിനുമായി ഒരേ റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്ന പരിചയമാണുള്ളത്. മകന്റെ പിറന്നാളിന് സമ്മാനങ്ങള്‍ നല്‍കിയെന്നതല്ലാതെ നവ്യക്ക് പ്രതി സച്ചിന്‍ വില പിടിപ്പുള്ള ഉപഹാരങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് നവ്യയുടെ കുടുംബം ഈ വാര്‍ത്തയോട് പ്രതികരിച്ചു. എന്നാല്‍, മകന് പിറന്നാള്‍ സമ്മാനം നല്‍കിയത് കൊണ്ട് മാത്രം നവ്യയെ പോലൊരു സെലിബ്രിറ്റിയെ ഇ ഡി അന്വേഷണ പരിധിയില്‍ കൊണ്ടു വരുമോ എന്ന ചോദ്യം അവശേഷിക്കുന്നു.
നവ്യയും സാവന്തും തമ്മിലുള്ള പണ ഇടപാടുകള്‍, വാട്സാപ് ചാറ്റുകള്‍ എന്നിവ പരിശോധിച്ച ഇഡി ഇവര്‍ കൊച്ചിയില്‍ വെച്ച് കണ്ടുമുട്ടിയത് സംബന്ധിച്ചും അന്വേഷിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് വേണ്ടി സച്ചിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്ന മൊഴിയാണ് നവ്യ ഇഡിക്ക് നല്‍കിയിട്ടുള്ളത്. അനധികൃതമായി സമ്പാദിച്ച പണം ആരുടെയൊക്കെ എക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ടെന്ന് പരിശോധിച്ചു കൊണ്ടിരിക്കെയാണ് നവ്യ നായര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്നത് എന്ന് വ്യക്തം.