സുഹൃത്തിന്റെ ഫ്ളാറ്റില്‍ പാര്‍ട്ടിക്കെത്തിയ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു
ലഖ്‌നൗ: സുഹൃത്തിന്റെ ഫ്ലാറ്റില്‍ നടന്ന പാര്‍ട്ടിക്കിടെ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. നിഷ്താ ത്രിപാഠി എന്ന 23 കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലെ ദയാല്‍ റെസിഡന്‍സിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. യുവതിയുടെ മരണത്തില്‍ സുഹൃത്ത് ആദിത്യ പഥക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.
ലഖ്‌നൗവിലെ ചിന്‍ഹട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അബദ്ധത്തില്‍ വെടിയേറ്റതാണോ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതി ആദിത്യ പഥക്കിനെ കസ്റ്റഡിയിലെടുത്ത പോലീസ് നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു.
ആദിത്യ പഥക്കിന്റെ ക്ഷണപ്രകാരമാണ് ലഖ്‌നൗവിലെ ചിന്‍ഹട്ട് പ്രദേശത്തെ ദയാല്‍ റെസിഡന്‍സിയിലെ ഫ്ലാറ്റില്‍ പെണ്‍കുട്ടി എത്തിയതെന്ന് പോലീസ് പറഞ്ഞു. ഫ്ലാറ്റില്‍ രാത്രി വൈകിയും പാര്‍ട്ടി നടന്നിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. പാര്‍ട്ടിയിലുണ്ടായിരുന്ന മറ്റുള്ളവരെ ചോദ്യം ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.