പദയാത്ര സുരേഷ് ഗോപിക്ക് തൃശൂരില്‍ സീറ്റ് ഉറപ്പിക്കാനല്ല: പി കെ കൃഷ്ണദാസ്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹകാരി സംരക്ഷണ പദയാത്ര തൃശൂരിലെ സീറ്റ് ഉറപ്പിക്കാനല്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. പദയാത്ര സുരേഷ് ഗോപിക്ക് തട്ടകം ഉറപ്പിക്കാനല്ലെന്നും രാഷ്ട്രീയമുതലെടുപ്പിനുള്ള ശ്രമമല്ലെന്നും പികെ കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ അടിത്തറ ഇളകിയെന്നും സഹകരണ മേഖലയുടെ വിശ്വാസം തകര്‍ന്നുവെന്നും കരുവന്നൂര്‍ തട്ടിപ്പ് കേരളം കണ്ട സഹകരണ മെഗാ കുംഭകോണമാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
കുംഭകോണം അഴിമതിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രക്ഷോഭമാണ് പദയാത്ര. കരുവന്നൂര്‍ കേസില്‍ ഇഡി വന്നിട്ടുള്ളത് കള്ളന്മാര്‍ക്കെതിരെ പോലീസ് വന്ന പോലെ കണ്ടാല്‍ പോരേയെന്നും കൃഷ്ണദാസ് ചോദിച്ചു. ബിജെപിക്കെതിരായി ചില കേന്ദ്രങ്ങളില്‍ നിന്ന് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ബിജെപിയെ കെജെപി എന്ന് വിളിക്കുന്നത് അതിന്റെ ഭാഗമാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.