വെള്ളിയാഴ്ചകളില്‍ പൊതുപരീക്ഷകള്‍ ഒഴിവാക്കണം, ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം; ആവശ്യമുയര്‍ത്തി ന്യൂനപക്ഷ സംഘടനകള്‍
തിരുവനന്തപുരം: ന്യൂനപക്ഷ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് സര്‍ക്കാര്‍. പുതിയ ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങള്‍ ചുമതലയേറ്റതിന്റെ ഭാഗമായിട്ടായിരുന്നു യോഗം. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗത്തില്‍ നടപ്പാക്കണമെന്ന് ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചകളില്‍ പൊതുപരീക്ഷകള്‍ ഒഴിവാക്കണമെന്നും തട്ടം വിവാദമുള്‍പ്പടെയുള്ളവയില്‍ നിന്ന് ഭരണരംഗത്തുള്ളവര്‍ വിട്ടുനില്‍ക്കണമെന്നും മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു.
Also Read; ഡി എം കെ എം പിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്
മലബാറിലെ പ്ലസ്ടു സീറ്റ് പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നു. വിഷയം പരിശോധിക്കാമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ കേന്ദ്രം വെട്ടിക്കുറച്ചെന്നും ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും യോഗത്തില്‍ മന്ത്രി പറഞ്ഞു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































