സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (പുരുഷ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസ് ആയിരിക്കണം എന്നതാണ് യോഗ്യത. പ്രായ പരിധി 19-31 (നിയമാനുസൃതമായ വയസ്സിളവ് ഉണ്ടാകും). ശമ്പളം 27,900 മുതല്‍ 63,700 രൂപ വരെ.
ശാരീരിക യോഗ്യത കുറഞ്ഞത് 165 സെ.മി ഉയരം, 81 സെ മി കുറയാത്ത നെഞ്ചളവും കുറഞ്ഞത് 5 സെ മി വികാസവും. അപേക്ഷകര്‍ക്ക് ശാരീരിക ന്യൂനതകള്‍ ഒന്നും ഉണ്ടായിരിക്കരുത്. നല്ല കാഴ്ച ശക്തിയും, ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി എല്ലാ ഉദ്യോഗാര്‍ത്ഥികളും 2.5 കിലോമീറ്റര്‍ ദൂരം 13 മിനിറ്റിനുള്ളില്‍ ഓടി പൂര്‍ത്തിയാക്കേണ്ട എന്‍ഡ്യുറന്‍സ് ടെസ്റ്റ് വിജയിക്കണം. ഓരോ ഉദ്യോഗാര്‍ത്ഥിയും നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിന്റെ വണ്‍ സ്റ്റാര്‍ നിലവാരത്തിലുള്ള എട്ട് ഇനങ്ങളില്‍ ഏതെങ്കിലും അഞ്ചിനങ്ങളില്‍ യോഗ്യത നേടണം.
ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 29.10.2023 മുതല്‍ 01.11.2023 വരെ ഓണ്‍ലൈനായി പോസ്റ്റിന് അപേക്ഷിക്കാം.
Also Read; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാവില്ല; പൂര്‍ണ പരിഹാരത്തിന് കെഎസ്ഇബി