നാല് ദേശീയപാതാ പദ്ധതികള്‍ ഒരുങ്ങുന്നു.
തിരുവനന്തപുരം: ദേശീയപാത 66ന്റെ ഭാഗമായ മുക്കോല കാരോട് ഉള്‍പ്പെടെ സംസ്ഥാനത്തെ നാല് പദ്ധതി അടുത്തയാഴ്ച നാടിന് സമര്‍പ്പിക്കും. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എത്തിയേക്കും. നീലേശ്വരം റെയില്‍വേ മേല്‍പ്പാലം,ചെറുതോണി പാലം, നവീകരിച്ച മൂന്നാര്‍-ബോഡിമെട്ട് ദേശീയപാത എന്നിവയാണ് മറ്റ് പദ്ധതികള്‍.
തിരുവനന്തപുരത്ത് ആയിരിക്കും ചടങ്ങ് നടക്കുക.
43 കിലോമീറ്ററുള്ള കഴക്കൂട്ടം-കാരോട് ബൈപാസിലെ 16.05 കിലോമീറ്ററിലുള്ള കോണ്‍ക്രീറ്റ് പാതയാണിത്. 780 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള പാലം 64.44 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. ധനുഷ് കോടി ദേശീയപാതയുടെ ഭാഗമാണ് 42 കിലോമീറ്റര്‍ മൂന്നാര്‍ ബോഡിമെട്ട് റീച്ച്.
Also Read; മിന്നല്‍ പ്രളയം: കാണാതായ 62 പേരെ ജീവനോടെ കണ്ടെത്തി