October 25, 2025
#Crime

ഓടുന്ന കാറില്‍ ഒരു മണിക്കൂറോളം 17 കാരിയെ പീഢിപ്പിച്ചു; നാല് പോലീസുകാര്‍ അറസ്റ്റില്‍

ചെന്നെ: വിനോദസഞ്ചാര കേന്ദ്രത്തില്‍ സുഹൃത്തിനൊപ്പമെത്തിയ പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഢിപ്പിച്ചകേസില്‍ സബ് ഇന്‍സ്‌പെക്ടറടക്കം നാല് പോലീസുകാരെ അറസ്റ്റുചെയ്തു. തമിഴ് നാട് സര്‍ക്കാരിന്റെ ഇടപെടലിലാണ് ഉടന്‍ തന്നെ നടപടി സ്വീകരിച്ചത്.

ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാര്‍, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ. സിദ്ധാര്‍ഥന്‍, നാവല്‍പ്പട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂര്‍ ഹൈവേ പട്രോള്‍ സംഘത്തിലെ എസ്. ശങ്കര്‍ രാജപാണ്ഡ്യന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവര്‍ക്കെതിരേ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ ഐ ടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

Also Read; അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്, തീയതികള്‍ പ്രഖ്യാപിച്ചു

ഒക്ടോബര്‍ അഞ്ചിനാണ് തിരുച്ചിറപ്പള്ളിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുക്കൊമ്പില്‍ വച്ച് പീഢനം നടക്കുന്നത്. 19 വയസ്സുള്ള ആണ്‍സുഹൃത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയെ സാധാരണ വേഷത്തിലെത്തി പോലീസാണെന്ന് പരിചയപ്പെടുത്തിയ നാല്‍വര്‍ സംഘമാണ് പീഢിപ്പിച്ചത്. ഇരുവരെയും ചോദ്യം ചെയ്യുകയും കഞ്ചാവ് ഇടപാടു നടത്തുന്നു എന്ന് ആരോപിച്ച് ആണ്‍കുട്ടിയെ മര്‍ദിച്ച് പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ട് പോവുകയുമായിരുന്നു.

പെണ്‍കുട്ടിയെ ഓടുന്ന കാറിലിട്ട് ഒരു മണിക്കൂറോളം നേരം ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നു. വീഡിയോ എടുത്തും പുറത്തു പറഞ്ഞാല്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റുചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പെണ്‍കുട്ടി മൊഴിനല്‍കി. ഇവര്‍ മദ്യ ലഹരിയിലായിരുന്നു എന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

വിട്ടയച്ച ശേഷം കുട്ടികള്‍ പോലീസ് ഔട്ട് പോസ്റ്റില്‍ എത്തി പരാതിപ്പെട്ടെങ്കിലും പിന്തുടര്‍ന്ന് എത്തിയ നാല്‍വര്‍ സംഘം അവിടെയും എത്തി ഭീഷണി മുഴക്കിയതോടെ കുട്ടികള്‍ പിന്‍മാറുകയായിരുന്നു. എന്നാല്‍ പോലീസ് സുപ്രണ്ട് വിവരം അറിഞ്ഞതോടെ നേരിട്ട് എത്തി സി സി ടിവി ഫൂട്ടേജ് ഉള്‍പ്പെടെ പരിശോധിച്ച് സ്വന്തം നിലയ്ക്ക് അന്വേഷിച്ചാണ് കേസ് എടുത്തത്.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *