വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂര്‍ സ്വദേശി

തൃശൂര്‍: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പോലീസ് നടി ദിവ്യപ്രഭയുടെ മൊഴി രേഖപ്പെടുത്തി. മുംബൈ-കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മദ്യലഹരിയില്‍ ആയിരുന്ന സഹയാത്രികന്‍ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. തൃശൂര്‍ സ്വദേശിയായ ആന്റോയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
Also Read;ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കേന്ദ്ര അനുമതി
യാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികന്‍ അനാവശ്യമായി വാക്കുതര്‍ക്കം നടത്തിയെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് പരാതി. വിമാനത്തില്‍ വച്ച് തന്നെ വിഷയം എയര്‍ ഹോസ്റ്റസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സഹയാത്രികനെതിരെ നടപടിയെടുക്കാതെ തന്നെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ഉണ്ടായതെന്നും നടി പരാതിയില്‍ ആരോപിക്കുന്നു.
പോലീസിന് പരാതി നല്‍കാനായിരുന്നു എയര്‍ഇന്ത്യ അധികൃതരുടെ നിര്‍ദേശം. കൊച്ചിയിലെത്തിയ ശേഷം നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്.
Join with metro post:മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക