സുരേഷ് ഗോപിയോട് ദേഷ്യം, എം കെ സാനുവിനെ പു.ക.സ വിലക്കിയതില്‍ വിവാദം പുകയുന്നു
കൊച്ചി: പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാര വിതരണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രൊഫ എം കെ സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയത് ചര്‍ച്ചയാകുന്നു. പണ്ഡിറ്റ് കറുപ്പനെ അവഹേളിക്കുന്നതാണ് പു.ക.സയുടെ നിലപാടെന്ന് സംഘടന കുറ്റപ്പെടുത്തി.
സുരേഷ് ഗോപിയോടുള്ള ദേഷ്യമാണ് ഈ വിലക്കിന് പിന്നില്‍. പണ്ഡിറ്റ് കറുപ്പന്റെ ആശയങ്ങള്‍ ആരുടെയും കുത്തകയല്ലെന്ന് പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി സെക്രട്ടറി സി.ജി.രാജഗോപാല്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
പുരസ്‌കാരം നല്‍കിയ സംഘടനയെക്കുറിച്ച് ഇതുവരെ ആരും കേട്ടിട്ടില്ലെന്ന പു.ക.സ ജില്ലാ നേതൃത്വത്തിന്റെ പരിഹാസത്തേയും അദ്ദേഹം വിമര്‍ശിച്ചു. നേരത്തെ ഈ പുരസ്‌കാരം നല്‍കിയിട്ടുള്ളത് മാതാ അമൃതാനന്ദമയിക്കും സുഗതകുമാരിക്കുമൊക്കെയാണ്. ഇതുവരെ ഈ പുരസ്‌കാരത്തെ കുറിച്ച് കേട്ടിട്ടില്ലെന്ന് പറയുന്നത് അറിവില്ലായ്മയാണ്- സി ജി രാജഗോപാല്‍ പറഞ്ഞു.