വഞ്ചന കേസ്: ക്ലീന്‍ ചിറ്റിനായി വിചാരണ കോടതിയെ സമീപിക്കാന്‍ രജനികാന്തിന്റെ ഭാര്യയോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ചെന്നൈ ആസ്ഥാനമായുള്ള ഒരു പരസ്യക്കമ്പനി 2015ല്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ തനിക്കെതിരായ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ റദ്ദാക്കാന്‍ വിചാരണക്കോടതിയെ സമീപിക്കാന്‍ നടന്‍ രജനികാന്തിന്റെ ഭാര്യ ലത രജനികാന്തിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
Also Read; ബൈക്കില്‍ കെട്ടിപ്പിടിച്ച് ദമ്പതികളുടെ സാഹസികയാത്ര, വീഡിയോ വൈറലായതോടെ പെട്ടു!
കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ലതയുടെ അപേക്ഷ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു. ഒന്നുകില്‍ വിചാരണ കോടതിയില്‍ നിന്ന് വിടുതല്‍ തേടാമെന്നും അല്ലെങ്കില്‍ വിചാരണ നേരിടാമെന്നും വ്യക്തമാക്കി. വിചാരണക്കോടതി ലതയ്‌ക്കെതിരായ കുറ്റങ്ങള്‍ വിലയിരുത്താതെ ലതയ്ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് 2018 ലെ സുപ്രീം കോടതി ഉത്തരവ് ബെഞ്ച് ഉദ്ധരിച്ചു.
രജനീകാന്ത് നായകനായി അഭിനയിച്ച് 2014-ല്‍ പുറത്തിറങ്ങിയ ‘കൊച്ചടിയാന്‍’ എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് കേസ്. ലത ഡയറക്ടറായ മീഡിയാ ഗ്ലോബല്‍ എന്റര്‍ടെയിന്‍മെന്റ് ലിമിറ്റഡാണ് സിനിമ നിര്‍മിച്ചത്. നിര്‍മാണത്തിന് ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വര്‍ടൈസിങ് 10 കോടി രൂപ നല്‍കിയിരുന്നു. ഇത് തിരിച്ചുനല്‍കാത്തതുമായി ബന്ധപ്പെട്ട് തര്‍ക്കമുയര്‍ന്നു. ഇത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ലത 2014-ല്‍ ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഈ കേസാണ് ഇപ്പോള്‍ സുപ്രീംകോടതി വരെ എത്തി നില്‍ക്കുന്നത്. രജനികാന്തിന്റെ ഇളയ മകള്‍ സൗന്ദര്യയുടെ ആദ്യ സംവിധാനം കൂടിയായിരുന്നു ചിത്രം.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക