വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ 15 ന് എത്തും: അഹമ്മദ് ദേവര്‍കോവില്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 15 ന് വൈകുന്നേരം നാല് മണിക്ക് എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ലോക ശ്രദ്ധ നേടുന്ന ദിനമാണ് അന്ന്. മലയാളികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. വിദേശ സഞ്ചാരികള്‍ കൂടുതലായി എത്തും. അതിനാല്‍ തുറമുഖത്തിന് അനുബന്ധമായി വിനോദസഞ്ചാര മേഖലയിലും വളര്‍ച്ച ഉണ്ടാകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
Also Read; വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂര്‍ സ്വദേശി
ഉദ്ദേശിച്ച വേഗതയില്‍ പദ്ധതി പൂര്‍ത്തിയാക്കാനായില്ല. എന്നാല്‍ സമീപ കാലത്ത് കലണ്ടര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചു. പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ ചാല്‍. ഏറ്റവും വലിയ കപ്പലിന് പോലും സുഗമമായി ഇവിടെ വന്ന് പോകാം. സ്വാഭാവിക ആഴം എന്നിവയെല്ലാം വിഴിഞ്ഞത്തിന്റെ നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































