October 25, 2025
#Top News

ഹമാസ് സൈനിക മേധാവിയുടെ വീട് തകര്‍ത്ത് ഇസ്രായേല്‍ പ്രതിരോധ സേന

അല്‍ ഫുര്‍കാന്‍: ഗാസ മുനമ്പിലെ അല്‍ ഫുര്‍കാന്‍ പരിസരത്ത് 200 ലധികം വാസസ്ഥലങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ അഞ്ചാം ദിവസമാണ് 200 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായി സേന അവകാശപ്പെട്ടത്.

Also Read; ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം ഉച്ചയ്ക്ക് രണ്ട് മണിമുതല്‍

അതിലൊന്ന് ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡീഫിന്റെ പിതാവിന്റെ വീടായിരുന്നു. അദ്ദേഹത്തിന്റെ പിതാവും സഹോദരനും മക്കളും ഉള്‍പ്പെടെ നിരവധി കുടുംബാംഗങ്ങള്‍ ഖാന്‍ യൂനിസില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഹമാസ് സൈനിക മേധാവി മൊഹമ്മദ് ഡീഫിനെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പുറത്തുവന്നിട്ടില്ല. ഇസ്രായേലിന്റെ നോട്ടപ്പുള്ളികൂടിയാണ് മുഹമ്മദ് ഡീഫ്. ഡെയ്ഫിനെ ഇല്ലാതാക്കാന്‍ മൊസാദ് നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഓരോ തവണയും അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അതേസമയം ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ തീരപ്രദേശത്തെ വൈദ്യുതി വിതരണം മണിക്കൂറുകള്‍ക്കകം പൂര്‍ണമായി വിച്ഛേദിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റഫ ഗേറ്റ് വഴിയുള്ള ഇന്ധന വിതരണം ഇസ്രായേല്‍ തടയുന്നതിനാല്‍ ജനറേറ്ററുകള്‍ ഭാഗികമായി പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *