September 7, 2024
#health

സ്‌ട്രോക്ക് ഭീകരനാണ്! 2050-ഓടെ 10 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പഠനം

സ്ട്രോക്ക് എന്ന അവസ്ഥയെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയവരും സ്ട്രോക്കിനെ അതിജീവിച്ചവരുമൊക്കെ നമുക്കിടയിലുണ്ട്. 2050-ഓടെ സ്‌ട്രോക്ക് മരണങ്ങള്‍ 86 ശതമാനത്തില്‍ നിന്ന് 91 ശതമാനമായി ഉയരുമെന്നാണ് വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെയും ലാന്‍സെറ്റ് ന്യൂറോളജി കമ്മീഷന്റെയും പഠനങ്ങള്‍ പറയുന്നത്.

സ്‌ട്രോക്ക് മരണങ്ങള്‍ 2020-ല്‍ 6.6 ദശലക്ഷത്തില്‍ നിന്ന് 2050-ഓടെ 9.7 ദശലക്ഷമായി ഉയരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്ത വിതരണം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് രക്തവും ഓക്‌സിജനും ലഭിക്കാതെ വരുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. നടത്തം, സംസാരം എന്നിവയിലെ ചില മാറ്റങ്ങള്‍, മുഖത്തിനോ കൈയ്ക്കോ കാലുകള്‍ക്കോ തളര്‍ച്ച അല്ലെങ്കില്‍ മരവിപ്പ് എന്നിവ സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. നേരത്തെ കണ്ടെത്തിയാല്‍ സ്‌ട്രോക്ക് ചികിത്സിക്കാവുന്നതാണ്. ചില ജീവിതശൈലി മാര്‍ഗങ്ങളിലൂടെ സ്‌ട്രോക്കിനെ തടയാന്‍ കഴിയും.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സ്‌ട്രോക്ക് വന്നാല്‍ പെട്ടെന്ന് സംസാരിക്കാനുള്ള കഴിവ്, കൈകാലുകള്‍ ചലിപ്പിക്കല്‍ എന്നിവയ്ക്ക് തടസ്സം നേരിടുകയും, കാഴ്ച പ്രശ്‌നങ്ങള്‍, ബോധക്ഷയം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഏകദേശം 1.25 കോടി പുതിയ സ്‌ട്രോക്ക് കേസുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. 1990 മുതല്‍ 2020 വരെ പുതിയ സ്‌ട്രോക്ക് രോഗികളുടെ എണ്ണം ഏകദേശം 70 ശതമാനം വര്‍ദ്ധിച്ചു. 70 വയസ്സിന് താഴെയുള്ളവരില്‍ സ്‌ട്രോക്ക് വരുന്നവരുടെ എണ്ണം ഏകദേശം 20 ശതമാനം വര്‍ദ്ധിച്ചു. സ്‌ട്രോക്ക് ഒരു രോഗമാണ് പ്രായമാകുമ്പോള്‍ ഇത് സാധാരണയായി സംഭവിക്കാറുണ്ട്.

തലച്ചോറില്‍ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഒരു രോഗിയെ സ്‌ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്ന് തിരിച്ചറിയുക. വളരെ ചെറിയ രീതിയിലുള്ള പക്ഷാഘാതം ആണെങ്കില്‍ രോഗിയുടെ ഒരു കാലിനോ അല്ലെങ്കില്‍ കൈക്കോ മാത്രം ചെറിയ തളര്‍ച്ച അനുഭവപ്പെടുന്നതാകാം ആദ്യലക്ഷണം. എന്നാല്‍ തീവ്രമായ രീതിയില്‍ സ്‌ട്രോക്ക് ബാധിച്ചവരില്‍ ശരീരമാകെ തളര്‍ന്നുപോകാനും സംസാരശേഷി നഷ്ടപ്പെട്ടുപോകാനും സാധ്യതയുണ്ട്. സ്ട്രോക്കിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, അഥവാ അത്തരം ലക്ഷണങ്ങള്‍ വന്ന് പോകുകയാണെങ്കില്‍ പോലും ഉടന്‍ വൈദ്യസഹായം തേടേണ്ടതുണ്ട്.

Also Read; പാന്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ലിങ്ക് വന്നു, ബോളിവുഡ് നടന് നഷ്ടമായത് 1.49 ലക്ഷം!

 

Leave a comment

Your email address will not be published. Required fields are marked *