മണിപ്പൂര്‍ കലാപം: അവകാശികളില്ലാതെ 94 മൃതദേഹങ്ങള്‍
മണിപ്പൂര്‍: മണിപ്പൂരിലെ കലാപത്തില്‍ കൊല്ലപ്പെട്ട് ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന 94 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു.
കൂടുതലും കുക്കി വിഭാഗത്തില്‍ നിന്നുള്ള മൃതദേഹങ്ങളാണ് അവകാശികളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ ആറു മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനും സമയബന്ധിതമായി സംസ്‌കരിക്കുന്നതിനുമായി മണിപ്പൂര്‍ ചീഫ് സെക്രട്ടറി വിനീത് ജോഷി അഡ്വക്കേറ്റ് ജനറല്‍ ലെനിന്‍ സിംഗ് ഹിജാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Also Read; ബീഹാര്‍ ട്രെയിന്‍ അപകടം: അടിസ്ഥാന കാരണം കണ്ടെത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
കാങ്‌പോപ്പി ജില്ലയില്‍ നിന്നുള്ളവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായതായി അറിയിച്ചിട്ടുണ്ട്. കുക്കി വിഭാഗത്തില്‍ നിന്നുള്ളവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി ഇംഫാലില്‍ എത്തുന്നത് സുരക്ഷിതമാകില്ലെന്നും സംസ്ഥാന സര്‍ക്കാരിനെ ഇക്കാര്യത്തിനായി സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഇംഫാലില്‍ നിന്ന് മൃതദേഹങ്ങള്‍ മലയോര ജില്ലകളിലേക്ക് എത്തിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിരുന്നതായി ട്രൈബല്‍ ലീഡേഴ്സ് ഫോറം അറിയിച്ചു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക