October 25, 2025
#International #Top News

ഒരു വിറയ്ക്കുന്ന കൈ സഹായത്തിനായി കേഴുകയാണ് ! ഗാസ ദുരന്തത്തിന്റെ നേര്‍ചിത്രം

ഗാസ: ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ദുരിതം അനുഭവിക്കുന്ന നിരപരാധികളായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരുപറ്റം ജനതയുണ്ട്. അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് എങ്ങും കണ്ണുനിറയ്ക്കുന്ന കാഴ്ചകളാണ്.

ഒരു സ്ത്രീ കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ക്ക് ഇടയില്‍ നിന്ന് തന്റെ ജീവനുവേണ്ടി സഹായം തേടുകയാണ്. വിറയ്ക്കുന്ന ഒരു കൈ മാത്രം കാണാം. ഗാസയില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയ അവളുടെ ദുരന്തം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ച നൂറുകണക്കിന് ഗാസക്കാരുടെ ദുരന്തത്തിന് സമാനമാണ്.

Also Read ; ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം; കരയുദ്ധത്തിൻ്റെ സൂചനയുമായി ഇസ്രയേൽ, ദില്ലിയിലും കനത്ത സുരക്ഷ

ആരെങ്കിലും ഒന്ന് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അവള്‍ കൈ ചലിപ്പിക്കുകയാണ്. ഗാസയിലെ മിക്ക സമീപപ്രദേശങ്ങളിലും ആംബുലന്‍സുകളോ എമര്‍ജന്‍സി ജീവനക്കാരോ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍, അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരെ വീണ്ടെടുക്കാന്‍ ഇലക്ട്രിക് കട്ടറുകളോ പ്രത്യേക ഉപകരണങ്ങളോ ഇല്ല. പലസ്തീന്‍ സംഘം ഹമാസ് ഒളിത്താവളങ്ങള്‍ക്കു നേരെ റോക്കറ്റ് ആക്രമണം നടത്തുകയും അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് സമീപം സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ശനിയാഴ്ച ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചത്. അതേസമയം നഗരം ഒഴിപ്പിച്ച് തെക്കോട്ട് നീങ്ങാന്‍ ഇസ്രായേല്‍ സൈന്യം ഒരു ദശലക്ഷം ഗാസ ജനതയോട്‌ ഉത്തരവിട്ടതോടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് കരുതുന്നത്.

വീഡിയോ കാണാം

https://x.com/nour_odeh/status/1712473347156803939?s=20

Leave a comment

Your email address will not be published. Required fields are marked *