January 22, 2025
#International #Top News

‘തീവ്രവാദ സംഘടനകള്‍ക്ക് എക്‌സില്‍ സ്ഥാനമില്ല’ നൂറിലധികം അക്കൗണ്ടുകള്‍ നീക്കി

കാലിഫോര്‍ണിയ: പലസ്തീന്‍ സംഘടനയായ ഹമാസിനോട് ആഭിമുഖ്യമുണ്ടെന്ന് ആരോപിച്ച് എക്സില്‍ നിന്നും നൂറിലധികം അക്കൗണ്ടുകള്‍ നീക്കി. ഇത്തരം നടപടിക്ക് പിന്നാലെ തീവ്രവാദ സംഘടനകള്‍ക്ക് എക്സില്‍ സ്ഥാനമില്ലെന്ന് സിഇഒ ഇലോണ്‍ മസ്‌ക് അറിയിച്ചു. ‘ഇതുപോലുള്ള നിര്‍ണായക നിമിഷങ്ങളില്‍ എക്സ് പൊതുജനങ്ങളുടെ ആശയവിനിമയത്തില്‍ പ്രതിജ്ഞാബദ്ധരാണ്. തീവ്രവാദ സംഘടനകള്‍ക്കോ അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകള്‍ക്കോ എക്സില്‍ സ്ഥാനമില്ല. സജീവമായ അത്തരം ഗ്രൂപ്പുകള്‍ ഞങ്ങള്‍ നീക്കം ചെയ്യുന്നു.’ എന്നും സിഇഒ അറിയിച്ചു.

Also Read; ഒരു വിറയ്ക്കുന്ന കൈ സഹായത്തിനായി കേഴുകയാണ് ! ഗാസ ദുരന്തത്തിന്റെ നേര്‍ചിത്രം

യൂറോപ്യന്‍ യൂണിയന്‍ ഇന്‍ഡസ്ട്രീ മേധാവി തിയറി ബ്രെട്ടന്‍ എക്സ് പ്ലാറ്റ്ഫോമില്‍ നിന്നും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്ന് നിര്‍ദേശം വെച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ നീക്കം. യൂറോപ്യന്‍ യൂണിയനില്‍ നിയമവിരുദ്ധമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ എക്സിന്റെ പങ്കില്‍ ബ്രെട്ടന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡിജിറ്റല്‍ സേവന നിയമ പ്രകാരം എക്സ്, ഫേസ്ബുക്ക് തുടങ്ങിയവയില്‍ പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനു പിന്നാലെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാന്‍ തിയറി ബ്രെട്ടന്‍ ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റകമ്പനിക്കും അന്ത്യശാസനം നല്‍കിയിരുന്നു. 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നായിരുന്നു ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെയാണ് എക്‌സില്‍ നിന്നും നൂറിലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്തത്.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *