#gulf #Top News

മലയാളി വിദ്യാര്‍ഥിനിക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ

ദുബായ്: 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി മലയാളി പെണ്‍കുട്ടി. ദുബായ് മിഡില്‍സെക്സ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയാണ് മലയാളിയായ നേഹ ഹുസൈന്‍. ദുബായ് ന്യൂഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു കൊമേഴ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് സ്വന്തമാക്കി.

പിന്നീടാണ് ഉപരി പഠനത്തിനായി യൂണിവേഴ്സിറ്റിയില്‍ കയറിയത്. വിദ്യാഭ്യാസ രംഗത്തെ മികവ് തെളിയിക്കുന്നവര്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. ഈ വിഭാഗത്തിലാണ് നേഹ ഹുസൈന്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ കാസര്‍കോട് തളങ്കര സ്വദേശി ഹുസൈന്‍ പടിഞ്ഞാറിന്റെയും അയിഷയുടെയും മകളാണ് നേഹ ഹുസൈന്‍. നേഹ വിദ്യാഭ്യാസ മികവിന് ഒട്ടേറെ അംഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Also Read; യുഎഇയില്‍ നേരിയ ഭൂചലനം

 

Leave a comment

Your email address will not be published. Required fields are marked *