ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍

ഇസ്‌ലാമബാദ്: പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുന്‍ പാക്ക് താരങ്ങള്‍. ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെയാണ് ബാബറിനെതിരെ വിമര്‍ശനമുയരുന്നത്. ഇന്ത്യയെ ഭയന്നപോലെയാണ് ബാബര്‍ അസം കളിച്ചതെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ മൊയീന്‍ ഖാന്‍ ആരോപിച്ചു. ഇതുതന്നെയാണ് പിന്നീട് പാക് താരങ്ങളിലും കണ്ടതെന്നും മൊയീന്‍ ഖാന്‍ പ്രതികരിച്ചു.
Also Read; കൊച്ചിയില്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു
”ഇന്ത്യയ്‌ക്കെതിരെ ഒരു ക്യാപ്റ്റനെന്ന നിലയില്‍ നാച്ചുറല്‍ ഗെയിം പുറത്തെടുക്കാന്‍ ബാബര്‍ അസമിനു സാധിച്ചില്ല. 58 പന്തുകളാണ് താരം നേരിട്ടത്. ബാബര്‍ ക്രീസിലെത്തുമ്പോള്‍ പാക്കിസ്ഥാന്‍ നിലയുറപ്പിച്ച പോലെയായിരുന്നു. കുറച്ചുകൂടി ആക്രമണം നടത്തി റണ്ണൊഴുക്കു നിലനിര്‍ത്തുകയായിരുന്നു ബാബര്‍ വേണ്ടത്. ക്യാപ്റ്റന്‍ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ ഭയക്കുമ്പോള്‍ ടീമിലും അതു കാണാന്‍ സാധിക്കും” എന്നും ഒരു പാക്കിസ്ഥാന്‍ മാധ്യമത്തോടു മൊയീന്‍ ഖാന്‍ പറഞ്ഞു. ബാബറിന്റെ സമീപനം കാരണം പാക്കിസ്ഥാന്‍ കളിയിലുടനീളം സമ്മര്‍ദത്തിലായിരുന്നെന്നും മൊയീന്‍ ഖാന്‍ ആരോപിച്ചു.
”ബാബര്‍ അസമാണു കളി മുന്നോട്ടുകൊണ്ടുപോകുന്നത്. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. പാക്കിസ്ഥാന് പ്ലാന്‍ ബിയും സിയും വേണം. വലിയ ടീമുകള്‍ പാക്കിസ്ഥാന്റെ പ്ലാന്‍ എയെ പ്രതിരോധിക്കുമ്പോള്‍ അവര്‍ക്കു മറുപടിയില്ലാതാകുന്നു’ എന്ന് മുന്‍ പാക്കിസ്ഥാന്‍ താരം ശുഐബ് അക്തര്‍ ആരോപിച്ചു.
ബാബര്‍ അസം ഇന്ത്യയ്‌ക്കെതിരെ അര്‍ധ സെഞ്ചറി നേടിയിരുന്നു. 58 പന്തുകളില്‍ നിന്ന് 50 റണ്‍സാണ് ബാബറിന് നേടാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 191 റണ്‍സിനു പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക