തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരായ പരാതി ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ പരാതി ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ച് ബിജെപി എംപി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കാണ് പരാതി നല്‍കിയത്.
Also Read; ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍
പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ലക്ഷ്യമിട്ട് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് വേണ്ടി പ്രസംഗിക്കാന്‍ മഹുവ പണം വാങ്ങിയെന്നായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരാതി. തനിക്കെതിരെയെുള്ള ഏത് ആരോപണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മഹുവ പ്രതികരിച്ചിരുന്നു. അദാനിയെയും ചോദ്യം ചെയ്യണമെന്ന് മഹുവ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 75 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിട്ടുണ്ടെന്നും സമ്മാനമായി 2 കോടി രൂപയുടെ ചെക്കും വിലകൂടിയ ഐഫോണും ഹിരാനന്ദാനി നല്‍കിയിട്ടുണ്ടെന്നുമാണ് മഹുവക്കെതിരെയുള്ള പരാതിയിലുള്ളത്. ഹിരാനന്ദാനി ഗ്രൂപ്പും ആരോപണം നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ ബിസിനസില്ല, ഞങ്ങളുടെ ഗ്രൂപ്പ് എല്ലായ്പ്പോഴും രാജ്യതാല്‍പ്പര്യത്തിനായി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുണ്ടെന്നും ഇനിയും അത് തുടരുമെന്നും ഹിരാനന്ദാനി ഗ്രൂപ്പ് ഇതിനോടകം വ്യക്തമാക്കി.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക