#Top Four

കെഎസ്ആര്‍ടിസി ബസില്‍ നിന്നും നഷ്ടമായ മൂന്നരപ്പവന്റെ മാല ഉടമയ്ക്ക് തിരിച്ചുനല്‍കി ജീവനക്കാര്‍

കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ ബസില്‍ നിന്നും നഷ്മായ മൂന്നരപ്പവന്റെ മാല ഉടമയ്ക്ക് തിരിച്ചുനല്‍കി കണ്ടക്ടറും ഡ്രൈവറും മാതൃകയായി. പള്ളിക്കല്‍ ആനകുന്നം മൂഴിയില്‍ പുത്തന്‍ വീട്ടില്‍ ഉണ്ണിമായയുടെ മാലയാണ് ബസില്‍ വച്ച് നഷ്ടമായത്. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ താമരശ്ശേരി സ്വദേശി എ എം റഫീക്കും മലപ്പുറം കോട്ടപ്പടി സ്വദേശി എന്‍ വി റഫീക്കും ചേര്‍ന്നാണ് മാല കണ്ടെത്തി ഉടമയെ തിരികെ ഏല്‍പ്പിച്ചത്.

തിങ്കളാഴ്ച വൈകീട്ട് എട്ടേമുക്കാലിന് കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് താമരശ്ശേരി- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റില്‍ ഉണ്ണിമായയും ഭര്‍ത്താവ് ഷിജുവും കയറുന്നത്. തിരൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍പ്പോയി മടങ്ങിവരികയായിരുന്ന ദമ്പതികള്‍ പാരിപ്പുള്ളിയില്‍ ബസിറങ്ങി വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരമറിയുന്നത്.

Also Read; എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് NMMS പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഷിജുവിന്റെ സുഹൃത്ത് സന്തോഷ് ഉടന്‍ തന്നെ താമരശ്ശേരി ഡിപ്പോയുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുടെ നമ്പര്‍ ശേഖരിച്ച് അവരെ വിളിച്ചു. തിരുവനന്തപുരത്തെത്തിയ ബസില്‍ നിന്നും പുറത്തെത്തിയ ജീവനക്കാര്‍ തിരികെ ബസില്‍ കയറി നടത്തിയ പരിശോധനയില്‍ മാല കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഡിപ്പോയിലേക്കെത്തിയ ഉണ്ണിമായയും ഷിജുവും ജീവനക്കാരില്‍ നിന്നും മാല ഏറ്റുവാങ്ങി നന്ദിയറിയിച്ചു.

Join with metro post: എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് NMMS പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം

 

Leave a comment

Your email address will not be published. Required fields are marked *