December 18, 2025
#Top News

ഉത്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് പരാതി: ഡാബര്‍ ഇന്ത്യയുടെ ഉപസ്ഥാപനങ്ങള്‍ക്കെതിരെ കേസ്

വാഷിംഗ്ടണ്‍: ഹെയര്‍ റിലാക്‌സര്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ആരോപിച്ച് യുഎസിലെയും കാനഡയിലെയും ഡാബര്‍ ഉപസ്ഥാപനങ്ങള്‍ക്കെതിരെ കേസ്. ക്യാന്‍സര്‍ ആരോപണങ്ങളുടെ പേരില്‍ ഡാബര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങള്‍ യുഎസിലും കാനഡയിലും കേസുകള്‍ നേരിടുന്നുവെന്ന് ആഭ്യന്തര എഫ്എംസിജി മേജര്‍ ഡാബറും വ്യക്തമാക്കി. തങ്ങളുടെ മൂന്ന് വിദേശ അനുബന്ധ സ്ഥാപനങ്ങള്‍ യുഎസിലെയും കാനഡയിലെയും ഫെഡറല്‍, സ്റ്റേറ്റ് കോടതികളില്‍ കേസുകള്‍ നേരിടുന്നുണ്ടെന്നാണ് ആഭ്യന്തര എഫ്എംസിജി മേജര്‍ ഡാബര്‍ ബുധനാഴ്ച പറഞ്ഞത്.

അണ്ഡാശയ അര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. നമസ്തേ ലബോറട്ടറീസ് എല്‍എല്‍സി, ഡെര്‍മോവിവ സ്‌കിന്‍ എസന്‍ഷ്യല്‍സ് ഇന്‍ക്, ഡാബര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നിവയാണ് റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, കേസുകള്‍ നേരിടുന്ന ഡാബര്‍ ഇന്ത്യയുടെ മൂന്ന് അനുബന്ധ സ്ഥാപനങ്ങള്‍.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ ഡാബര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസുകള്‍ കൈകാര്യം ചെയ്യാന്‍ അഭിഭാഷകനെ നിയമിച്ചതായും ഡാബര്‍ അറിയിച്ചു.

Also Read; ഓടുന്ന ബൈക്കിന് പിറകിലിരുന്ന് ലാപ്ടോപ്പില്‍ ജോലി ചെയ്യുന്ന യുവതി; വൈറല്‍ വീഡിയോ

 

Leave a comment

Your email address will not be published. Required fields are marked *