January 22, 2025
#Career #kerala #local news

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2024-26 വര്‍ഷങ്ങളില്‍ അറിയിക്കപ്പെടുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയ താത്ക്കാലിക സെലക്ട് ലിസ്റ്റുകള്‍ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താത്ക്കാലിക സെലക്ട് ലിസ്റ്റുകള്‍
https://www.eemployment.kerala.gov.in/pub/publicSeniorityList/seniority_list

ആക്ഷേപമുണ്ടെങ്കില്‍ 10-11-2023 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ടോ ഓണ്‍ലൈനായോ അപ്പീല്‍ നല്‍കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. പരിശോധനക്കായി നേരിട്ടെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ് കൈവശം കരുതണം.

Also Read; മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്ന് സിപിഎം, തുടരുമെന്ന് ജില്ലാ കളക്ടര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.eemployment.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

 

Leave a comment

Your email address will not be published. Required fields are marked *