December 18, 2025
#Top Four

ഓട്ടോയില്‍ കയറിയ വിദ്യാര്‍ഥിനിക്ക് നേരെ അശ്ലീല സംസാരം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓട്ടോയില്‍ കയറിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര, കുളത്തൂര്‍ വെങ്കടമ്പ് സ്വദേശിയായ അനു (27) നെയാണ് വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളറട എസ്.ഐ റസൂല്‍ രാജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി റിമാന്റിലാണ്.

സ്‌കൂള്‍ വിട്ട് വൈകുന്നേരം വീട്ടിലേയ്ക്ക് പോകാന്‍ കാരക്കോണത്ത് ബസ് കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അമരവിളയിലേക്ക് പോകുന്ന ഓട്ടോയാണെന്ന് പറഞ്ഞു കയറ്റുകയായിരുന്നു അനു. ആ സമയം മറ്റൊരു സ്ത്രീയും ഓട്ടോയില്‍ കയറി. സ്ത്രീ കുന്നത്തുകാലില്‍ ഇറങ്ങിയ ശേഷം സ്‌കൂള്‍ വിദ്യാര്‍ഥിനി മാത്രമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. കുട്ടി തനിച്ചായതോടെ ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കാന്‍ തുടങ്ങി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

കുട്ടി ഇറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആളില്ലാത്ത സ്ഥലത്ത് ഓട്ടോ നിര്‍ത്തിയ ശേഷം ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതോടെ പെണ്‍കുട്ടി ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി രക്ഷിതാക്കളോട് വിവരം അറിയിക്കുകയും തുടര്‍ന്ന് വെള്ളറട പോലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

Also Read; രാജ്യത്ത് തോട്ടിപ്പണി പൂര്‍ണമായും നിര്‍ത്തലാക്കണം; സുപ്രീം കോടതി

 

Leave a comment

Your email address will not be published. Required fields are marked *