October 25, 2025
#Crime #Top Four

ബ്ലാക്ക് മെയിലിംഗ്, മോര്‍ഫിങ് തുടങ്ങിയ തട്ടിപ്പുകള്‍ ഇനി പോലീസിന്റെ വാട്‌സ്ആപ്പ് നമ്പറില്‍ പരാതിപ്പെടാം

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകളും ബ്ലാക്‌മെയില്‍ കേസുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ പൂട്ടാന്‍ പുതിയ നീക്കവുമായി കേരള പോലീസ്. ഇനി ഇത്തരം കേസുകള്‍ ഉണ്ടായാല്‍ ഉടന്‍ കേരള പോലീസിന്റെ പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കാം. 9497980900 എന്ന നമ്പറിലാണ് പരാതികള്‍ വാട്‌സ്ആപ്പിലൂടെ അറിയിക്കേണ്ടത്. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഈ നമ്പറിലേക്ക് പരാതിക്കാര്‍ക്ക് നേരിട്ട് വിളിക്കാന്‍ സാധിക്കില്ല.

Also Read; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ റദ്ദാക്കി

ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്‌സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ഈ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് പരാതി നല്‍കാം. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

Leave a comment

Your email address will not be published. Required fields are marked *