December 18, 2025
#Top News

ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ കള്ളക്കേസില്‍ കുടുക്കാനാണ് ഗണേഷ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്നാണ് പ്രതിപക്ഷം പറയുന്നത്.

Also Read; ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങുന്നു

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരളീയം പരിപാടിയ്‌ക്കെതിരെയും അദ്ദേഹം രംഗത്ത് വന്നു. കേരളീയം പരിപാടിയുടെ പേരില്‍ ധൂര്‍ത്ത് നടക്കുകയാണ്. ഖജനാവില്‍ നയാ പൈസയില്ലാത്തപ്പോഴാണ് പരിപാടി. ഗുരുതരമായ ധനപ്രതിസന്ധിയാണ് സംസ്ഥാനത്തെന്നും കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം ആഞ്ഞടിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *