ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി മറ്റൊരാളെന്ന് അസഫാക്ക് ആലം
കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതക കേസില്‍ പത്താന്‍ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്ന് പ്രതി അസഫാക്ക് ആലം.
അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ പോലീസ് പ്രതിയാക്കി എന്നും പ്രതി ആരോപിക്കുന്നു. ഇയാള്‍ക്കെതിരെ ഗൗരവസഭാവമുള്ള 16 വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ വാദം പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കേസിലെ അന്തിമവാദം ഇന്ന് നടക്കാനിരിക്കെയാണ് പ്രതിയുടെ പുതിയ വാദം എന്നതും ശ്രദ്ധേയമാണ്
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
അസഫാക് ആലം നേരത്തെയും പീഢനക്കേസില്‍ പ്രതിയാണ്. 2018ല്‍ ഇയാളെ ഗാസിപൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇയാള്‍ ജയിലിലായിരുന്നു. ഡല്‍ഹിയില്‍ ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
Also Read; മമതാ ബാനര്‍ജി മന്ത്രിസഭയിലെ അംഗം ജ്യോതി പ്രിയ മല്ലിക്കിനെ ഇ ഡി അറസ്റ്റ് ചെയ്തു





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































