#Top News

കേരളത്തിലോടുന്ന എട്ട് ട്രെയിനുകള്‍ക്ക് അധിക കോച്ച് അനുവദിച്ച് റെയില്‍വെ

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ട്രെയിന്‍ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയുമായി റെയില്‍വേ. എട്ടിലേറെ ട്രെയ്‌നുകള്‍ക്ക് അധികകോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.

വന്ദേഭാരതിന് സുഗമയാത്ര ഒരുക്കുന്നതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ ഒക്ടോബര്‍ 20ന് പ്രതിഷേധിച്ചിരുന്നു. ആലപ്പുഴ വഴിയുള്ള യാത്രക്കാരാണ് ദുരിതമീ യാത്ര എന്നെഴുതിയ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചത്.

Also Read; കളിക്കാര്‍ക്ക് ശമ്പളമില്ല, ബാബറിന്റെ മെസേജിന് മറുപടിയില്ല! പാക്കിസ്ഥാന്‍ കളിക്കാരുടെ കാര്യം കഷ്ടമാണ്!!

 

Leave a comment

Your email address will not be published. Required fields are marked *