സാമൂഹ്യ മാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലെന്ന് മന്ത്രിമാര്‍
കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രിമാര്‍. അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു.
കളമശ്ശേരിലുണ്ടായ സ്‌ഫോടനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടിയിരുന്നു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Also Read; കളമശേരിയിലേത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് ഡിജിപി, ഉപയോഗിച്ചത് ഐഇഡി
അതേസമയം സ്‌ഫോടനത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഒരു കുട്ടി, കുട്ടിയുടെ അമ്മ, ഒരു പുരുഷന്‍ എന്നിവര്‍ക്ക് 80, 90 ശതമാനം പൊളളലേറ്റിട്ടുണ്ട്. ഇവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും മന്ത്രിമാരായ കെ.രാജന്‍, വാസവന്‍, ആന്റണി രാജു എന്നിവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.