#Top News

വയനാട് എയര്‍ സ്ട്രിപ്പ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി: കെ റെയിലിന് പുതിയ ചുമതല

കല്‍പ്പറ്റ: വയനാട് എയര്‍ സ്ട്രിപ്പ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായി കെ റെയിലിനെ നിയമിച്ചു. എയര്‍സ്ട്രിപ്പിനായി പരിഗണിക്കുന്ന സ്ഥലങ്ങളുടെ സാധ്യതാ പഠനത്തിന് ഏജന്‍സിയെ കണ്ടെത്തുക എന്നതാണ് കെ റെയിലിന്റെ പ്രധാന ചുമതല. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വൈകാതെ തുടങ്ങും.

എയര്‍സ്ട്രിപ്പിനായി കണ്ടെത്തിയ സ്ഥലങ്ങളൊന്നും പദ്ധതിക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പുതിയ സ്ഥലം കണ്ടെത്തേണ്ട നിലയിലെത്തിയത്. വൈത്തിരി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി മേഖലകളിലാണ് സര്‍ക്കാരിന് താത്പര്യം.

Also Read; കോവിഡ് ബാധിച്ചവര്‍ രണ്ട് വര്‍ഷത്തേക്ക് അമിത പ്രയത്നം നടത്തരുതെന്ന് ഐ.സി.എം ആര്‍ പഠനം

കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് രണ്ടര മണിക്കൂര്‍ യാത്രാദൂരമുള്ള പ്രദേശമാകണമെന്നതാണ് പ്രധാന നിബന്ധന. നേരത്തെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് പരിഗണിച്ചിരുന്നെങ്കിലും സ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം തൃപ്തരായിരുന്നില്ല. എയര്‍ സ്ട്രിപ്പ് സാമ്പത്തിക മെച്ചത്തിലാവണമെങ്കില്‍ ചുരുങ്ങിയത് 1800 മീറ്റര്‍ റണ്‍വേ വേണം. ചെറിയ എയര്‍ ക്രാഫ്റ്റുകള്‍ ഇറക്കുകയാണ് ലക്ഷ്യം.

 

Leave a comment

Your email address will not be published. Required fields are marked *