January 22, 2025
#gulf

മുഖത്തിന് മാറ്റമുണ്ടെങ്കില്‍ സൗദി താമസരേഖ പുതുക്കാന്‍ പ്രവാസികള്‍ക്ക് നിര്‍ദേശം

റിയാദ്: മുഖത്തിന് കാര്യമായ മാറ്റമുണ്ടെങ്കില്‍ സൗദി താമസരേഖയായ ഇഖാമ പുതുക്കാന്‍ നിര്‍ദേശം. ഇഖാമയിലെ ഫോട്ടോയും ഉടമയുടെ യഥാര്‍ഥ രൂപവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ഫോട്ടോ മാറ്റണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു.

ഇഖാമയിലെ ഫോട്ടോ മാറ്റാനുള്ള നടപടിക്രമങ്ങള്‍ ജവാസാത്ത് വ്യക്തമാക്കി. ജവാസാത്ത് ഓഫീസില്‍ നേരിട്ട് ഹാജരായാണ് ഇഖാമ പുതുക്കേണ്ടത്. ഇതിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. ജവാസാത്ത് വെബ്‌സൈറ്റില്‍ അപ്പോയിന്റ്‌മെന്റ് സെക്ഷനില്‍ റെസിഡന്റ് സര്‍വീസ് എന്ന ലിങ്ക് ഓപണ്‍ ചെയ്ത് അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാം. ഇതിലെ നിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ കൂടിക്കാഴ്ചയ്ക്ക് ലഭ്യമായതും സൗകര്യപ്രദവുമായ സമയം തിരഞ്ഞെടുക്കാന്‍ സാധിക്കും.

Also Read; പാചക വാതകത്തിന് വിലകൂട്ടി

 

Leave a comment

Your email address will not be published. Required fields are marked *