October 18, 2024
#Top News

ബംഗ്ലാദേശിലേക്ക് ട്രെയിനില്‍ പോകാം; അഗര്‍ത്തല അഖൗറ പാത ഉദ്ഘാടനം ചെയ്തു

അഗര്‍ത്തല: അഗര്‍ത്തല-അഖൗറ ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് നിര്‍വഹിച്ചു. ഇരു നേതാക്കളും ഓണ്‍ലൈന്‍ മുഖേനെയായിരുന്നു ഉദ്ഘാടന ചടങ്ങിനെത്തിയത്. ഖുല്‍ന-മോംഗ്ല പോര്‍ട്ട് റെയില്‍ ലൈനും ബംഗ്ലാദേശിലെ റാംപലിലുള്ള മൈത്രീ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്റും ഉദ്ഘാടനം ചെയ്തു.

അഗര്‍ത്തലയില്‍ നിന്ന് ധാക്ക വഴി കൊല്‍ക്കത്തയിലേക്കാണ് റെയില്‍ പാത. പാതകടന്ന് പോകുന്ന 15 കിലോമീറ്റര്‍ ഭാഗം ഇന്ത്യയിലാണുള്ളത്. ഒരു വലിയ പാലവും മൂന്ന് ചെറിയ പാലങ്ങളും പാതയിലുള്‍പ്പെടുന്നുണ്ട്. 153,84 കോടി രൂപയാണ് ഇന്ത്യ പദ്ധതിക്കായി ചെലവഴിച്ചത്. തിങ്കളാഴ്ച പുതുതായി നിര്‍മ്മിച്ച അഖൗറ-അഗര്‍ത്തല റെയില്‍ റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തിയിരുന്നു.

Also Read; വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന് സ്ഥിരം ജാമ്യം

ഇതിനായി നാല് വാഗണുകള്‍ ഘടിപ്പിച്ച ലോക്കോമോട്ടീവ് എന്‍ജിനാണ് ഉപയോഗിച്ചത്. അഗര്‍ത്തലയ്ക്കടുത്തുള്ള നിശ്ചിന്താപൂരിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ ഭാഗത്തേക്ക് ട്രെയിന്‍ കടന്നപ്പോള്‍ ബിഎസ്എഫ് ആവശ്യമായ നടപടി ക്രമങ്ങള്‍ സ്വീകരിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *