January 22, 2025
#Top Four

മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി ഏഴാം ക്ലാസുകാരന്‍

മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ വധഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമേ ഫോണിലൂടെ അസഭ്യവര്‍ഷവും നടത്തിയെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചിനാണ് പോലീസ് ആസ്ഥാനത്തേയ്ക്ക് ഭീഷണി കോള്‍ വന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ ഏഴാംക്ലാസുകാരനാണെന്ന് കണ്ടെത്തിയത്. എറണാകുളം സ്വദേശിയായ പന്ത്രണ്ടുകാരനാണ് ഫോണിലൂടെ വധഭീഷണി മുഴക്കിയതെന്ന് പോലീസ് പറഞ്ഞു.

Also Read; മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ലോകസഭാ എത്തിക്സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരാകും

കേസെടുത്ത പോലീസ് പിന്നീട് വിദ്യാര്‍ഥിയുടെ വീട്ടുകാരുമായി സംസാരിച്ചു. കുട്ടി ഫോണില്‍ കളിച്ചപ്പോള്‍ അറിയാതെ കണ്‍ട്രോള്‍ റൂമിലേക്ക് കോള്‍ പോയതാണെന്നാണ് വീട്ടുകാരുടെ വിശദീകരണം. എന്നാല്‍ വീട്ടുകാരുടെ വിശദീകരണത്തില്‍ പോലീസ് തൃപ്തരല്ല. കേസെടുത്തുവെങ്കിലും കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുവാനാണ് തീരുമാനമെന്ന് പോലീസ് പറഞ്ഞു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *