ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്ന് നരേന്ദ്ര മോദി
സെക്കന്തരാബാദ്: സാമൂഹിക നീതി ഉറപ്പാക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷം പിന്നോക്ക സമുദായങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ബി ആര്‍ എസ് തെലങ്കാന രൂപീകരണത്തിന് ശേഷം ദളിത് സമൂഹത്തെ മറക്കുകയും ഒരു ദളിതനെ മുഖ്യമന്ത്രിയാക്കാന്‍ തയാറായിട്ടുമില്ലായിരുന്നു ബി ആര്‍ എസ് സര്‍ക്കാരിന്റെ ദളിത് ബന്ധു പദ്ധതി അവരുടെ ഒപ്പം നില്‍ക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണെന്നും ദളിത് ബന്ധു പദ്ധതി നിഷ്പക്ഷമാകണമെന്നും പിന്നാക്ക സമുദായം ബി ആര്‍ എസിനെ കരുതിയിരിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ബി ആര്‍ എസ് ദളിത് വിരുദ്ധര്‍ ആണങ്കില്‍ അവരില്‍ നിന്ന് ഒട്ടും ഭിന്നരല്ല കോണ്‍ഗ്രസ്. അംബേദ്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ കോണ്‍ഗ്രസ് തയാറായില്ല. അംബേദ്കറുടെ ചിത്രം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വെയ്ക്കാനും കോണ്‍ഗ്രസ് തയാറായില്ല. ബിജെപി രാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കി. കോവിന്ദിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ആദിവാസി വനിത ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതിയാക്കി.
Also Read; വ്യാജരേഖകളുണ്ടാക്കി ഭൂമിതട്ടിയെടുത്തെന്ന കേസില്‍ ഗൗതമിയുടെ പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ്
സെക്കന്തരാബാദില്‍ പിന്നോക്ക സമുദായ റാലിയില്‍ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി പിന്നോക്ക സമുദായങ്ങളില്‍ നിന്ന് എന്തെങ്കിലും നേടാനല്ല വന്നിരിക്കുന്നതെന്നും സ്വാതന്ത്ര്യത്തിന് ശേഷം സമുദായങ്ങളോട് വാഗ്ദാനം നടത്തി വഞ്ചിച്ച രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യാനാണ് എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.