December 18, 2025
#Top Four

ഇസ്രയേലില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം അവസാനിക്കാതെ ക്രൂരത

ഗാസസിറ്റി: ഗാസയിലെ ആശുപത്രികള്‍ക്ക് നേരെയുളള ആക്രമണം ആവര്‍ത്തിച്ച് ഇസ്രയേല്‍. അല്‍-ഷിഫ ആശുപത്രിക്ക് നേരെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത് ഇതില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രിക്ക് സമീപം രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. അല്‍-ഷിഫ ആശുപത്രിയുടെ പരിസരത്ത് 179 പേരുടെ മൃതദേഹം സംസ്‌കരിച്ചതായി റിപ്പോര്‍ട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഏഴ് കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. അതേസമയം ആശുപത്രികളെയും രോഗികളെയും ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് ഇസ്രയേല്‍ ആരോപിച്ചു.

അതിനിടെ ഹമാസിനെ പിന്തുണക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഭീകരസംഘടനകളെയും ഉപരോധിക്കും. യുകെയുമായി ഏകോപിപ്പിച്ചാണ് ഉപരോധം ഏര്‍പ്പെടുത്തുക. തീവ്രവാദ ഫണ്ടിങ് ഇല്ലാതാക്കുകയാണ് ഉപരോധം ഏര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യമെന്ന് ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.

Also Read; അനുമതി തന്നാലും ഇല്ലെങ്കിലും പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തുമെന്ന് കെ സുധാകരന്‍

ലെബനന്‍ അതിര്‍ത്തിയിലും രൂക്ഷമായ ആക്രമണമാണ് നടക്കുന്നതെന്നും ഊര്‍ജ്ജ പ്രതിസന്ധിയെ തുടര്‍ന്ന് ഗാസയിലെ എല്ലാ ആശുപത്രികളും 48 മണിക്കൂറിനുള്ളില്‍ അടച്ചു പൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന് പലസ്തീന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *