September 7, 2024
#kerala #Top News

ഏകാദശിക്ക് ഒരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നായ ഏകാദശിക്ക് ഇനി ദിവസങ്ങള്‍ മാത്രം. ഈ വര്‍ഷത്തെ ഏകാദശി നവംബര്‍23 വ്യാഴാഴ്ച നടത്താനാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.ഏകാദശി ഉത്സവത്തോട് അനുബന്ധിച്ചുള്ള ഏകാദശി വിളക്കുകള്‍ക്ക് ഒക്ടോബര്‍ 25 ന് തുടക്കമായിരുന്നു. ഈ ദിവസം ലക്ഷക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഏകാദശിയെ കണക്കാക്കുന്നത്. ദശമി, ഏകാദശി, ദ്വാദശി എന്നി തിഥികള്‍ വരുന്ന മൂന്ന് ദിവസങ്ങളിലായാണ് ഏകാദശിവ്രതം അനുഷ്ഠിക്കുന്നത്. ഗുരുവും വായുവും ചേര്‍ന്ന് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയ ഏകാദശി നാളിലെ ഉദയാസ്തമയപൂജ വിശേഷതയാണ്. പുരാതനകാലം മുതല്‍ നടന്നുവരുന്ന ചടങ്ങാണിത്.

കറുത്ത വാവ് കഴിഞ്ഞ് 11ാം ദിവസമാണ് ഗുരുവായൂര്‍ ഏകാദശി. ഏകാദശിക്ക് മുന്നോടിയായാണ് വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വഴിപാടായി 30 ദിവസം വിളക്ക് നടത്തുന്നത്. അവസാന ദിവസങ്ങളില്‍ പുരാതന തറവാട്ടുകാരുടെ വക വിളക്കാഘോഷം നടക്കും.

Also Read; ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത

രാത്രി വിളക്കെഴുന്നള്ളിപ്പിന് നറുനെയ്യ് ഉപയോഗിച്ച് വിളക്കുകള്‍ തെളിക്കുന്ന വിളക്കാഘോഷങ്ങളാണ്. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാല്‍ ഇടക്കവാദ്യം, നാഗസ്വരം എന്നിവയോടെയുള്ള വിളക്കെഴുന്നള്ളിപ്പ്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ എന്നിവയുമുണ്ടാകും. ചെമ്പൈ സംഗീതോത്സവം നവംബര്‍ എട്ടിന് തുടങ്ങും. ഒന്‍പത് മുതലാണ് സംഗീതാര്‍ച്ചന.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

 

Leave a comment

Your email address will not be published. Required fields are marked *