കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎം ഇടപെടല്‍ മൂലം: കെ സുധാകരന്‍
കാസര്‍കോട്: സിപിഐഎം ഇടപെടല്‍ മൂലമാണ് കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘അനുമതി തന്നാലും ഇല്ലെങ്കിലും റാലി കോഴിക്കോട് കടപ്പുറത്ത് നടത്തും. ഒന്നുകില്‍ റാലി നടക്കും അല്ലെങ്കില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ യുദ്ധം നടക്കും. ചോര കൊടുത്തും നവംബര്‍ 23-ന് റാലി നടത്തും. ശശി തരൂര്‍ അടക്കം എല്ലാ നേതാക്കളെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്’ എന്നും കെ സുധാകരന്‍ വ്യക്തമാക്കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
‘മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം തരംതാണതെന്നും സുധാകരന്‍ പറഞ്ഞു. ആദ്യം അനുമതി തന്നതാണ്. എന്തിനാണ് നവകേരള സദസ് നടത്തുന്നത്? മുടക്കാന്‍ ശ്രമിക്കുന്നവരാണ് ഉടക്കിന് വരുന്നത്. നവംബര്‍ 23 ന് പന്തല്‍ കെട്ടി 25 ന് പരിപാടി നടത്തിക്കൂടേ? നാണവും മാനവുമില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേതെന്നും’ സുധാകരന്‍ കുറ്റപ്പെടുത്തി.
Also Read; രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































