നവംബര്‍ 21 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ് ഉടമകള്‍ നവംബര്‍ 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പണിമുടക്കില്‍നിന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി പിന്മാറുകയായിരുന്നു.
140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ബസ് ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന തീരുമാനം മാറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വിഷയത്തില്‍ രവി രാമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പഠിച്ച ശേഷം തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലിമിറ്റഡ് സ്റ്റോപ്, ഓര്‍ഡിനറി ബസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും അറിയിച്ചു.
നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്തസംഘടന ഒക്ടോബര്‍ 30 നാണ് അറിയിച്ചത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 31ന് സ്വകാര്യബസുകള്‍ സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു.
Also Read; ദേശീയപാതയ്ക്ക് ഇനി മൂന്ന് അലൈന്‍മെന്റുകള്‍