പലസ്തീനികള്‍ക്കായി ആംബുലന്‍സുകള്‍ അയച്ച് സൗദി അറേബ്യ
റിയാദ്: ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന പലസ്തീനികളെ ആശുപത്രിയിലേക്ക് എത്തിക്കാനായി ഈജിപ്തിലേക്ക് ആംബുലന്‍സുകള്‍ അയച്ച് സൗദി അറേബ്യ. മൂന്ന് ആംബുലന്‍സുകളാണ് സൗദി ഈജിപ്തിലേക്ക് അയച്ചത്. സൗദി രാജാവ് സല്‍മാന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേയും നേതൃത്വത്തില്‍ നേരത്തെയും മാനുഷിക സഹായ വിതരണവും അടിയന്തര വാഹനങ്ങളും പലസ്തീനിലേക്ക് എത്തിച്ചിരുന്നു. ഈജിപ്തിലെ എല്‍-അരിഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി എത്തേണ്ട 20 എമര്‍ജന്‍സി വാഹനങ്ങളുടെ ഒരു ഭാഗമാണ് ആംബുലന്‍സുകള്‍. ഒമ്പത് ദുരിതാശ്വാസ വിമാനങ്ങളാണ് ഇതുവരെയായി രാജ്യം പലസ്തീനിലേക്ക് അയച്ചതെന്നും സൗദി പ്രസ്സ് ഏജന്‍സ് അറിയിച്ചു.
Also Read; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗമെന്ന് എം വി ഗോവിന്ദന്‍
ഗാസയിലെ ജനങ്ങള്‍ക്കുളള പിന്തുണയുടെ ഭാഗമായിട്ടായിരുന്നു മാനുഷിക സഹായങ്ങള്‍ എത്തിച്ചു നല്‍കിയത്. ഇസ്രയേല്‍ ആംബുലന്‍സുകളെ ആക്രമിക്കുന്നതും ആശുപത്രികള്‍ക്ക് നേരെ വ്യോമാക്രമണം നടത്തുന്നതും ശക്തമായ സാഹചര്യത്തിലാണ് സൗദിയുടെ സഹായം.