റോബിന്‍ ബസ് തമിഴ്നാട് എം.വി.ഡി വിട്ടുനല്‍കി
കോയമ്പത്തൂര്‍: പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ തമിഴ്‌നാട് എം.വി.ഡി പിടിച്ചെടുത്ത റോബിന്‍ ബസ് ഉടമ ഗിരീഷിന് വിട്ടുകൊടുത്തു.10,000 രൂപ പിഴയടച്ചതോടെയാണ് ബസ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍.ടി.ഒ. വിട്ടുനല്‍കിയത്. ഞായറാഴ്ചയായിരുന്നു ബസ് തമിഴനാട് എം.വി.ഡി. പിടിച്ചെടുത്തത്.
തുടര്‍ന്ന്, ബസ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമ ഗിരീഷ് തമിഴ്‌നാട് ആര്‍.ടി.ഒയ്ക്ക കത്ത് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 10,000 രൂപ പിഴയടച്ചതിന് ശേഷം ബസ് വിട്ടുനല്‍കാന്‍ തീരുമാനമായത്. ചൊവ്വാഴ്ച വൈകീട്ട് കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് ബസ് സര്‍വ്വീസ് നടത്തുമെന്നാണ് വിവരം.
Also Read; സ്‌കൂളില്‍ തോക്കുമായെത്തി പൂര്‍വവിദ്യാര്‍ഥി;ക്ലാസില്‍ ഭീകരാന്തരീക്ഷം
ശനിയാഴ്ചയും റോബിന്‍ ബസിന് തമിഴ്‌നാട് എം.വി.ഡി. പിഴയിട്ടിരുന്നു. ടൂറിസ്റ്റ് ബസ്,സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമായി 70410 രൂപയാണ് അന്ന് പിഴയിട്ടത്. ഇതേദിവസം, കേരളത്തില്‍ നാലിടത്തായി 37,500 രൂപയോളവും ബസിന് പിഴയിട്ടിരുന്നു.