ഇങ്ങനെയുള്ള അധ്യാപകരെ കേരളത്തിന് വേണോ? അറിഞ്ഞില്ലേ ക്രൂരത
കണ്ണൂരില്‍ എട്ടാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പാച്ചേനി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകന്‍ ഏമ്പേറ്റിലെ കെ മുരളിക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.
Also Read; 12 കോടിയുടെ പൂജാ ബമ്പര്‍ ഒന്നാം സമ്മാനം കാസര്‍കോടിലെ ടിക്കറ്റിന്
വായാട്ട് സ്വദേശിയായ പതിമൂന്നുകാരിക്കാണ് അധ്യാപകനില്‍ നിന്ന് കടുത്ത മര്‍ദനമേറ്റത്. കൈ നീരുവെച്ച് വീര്‍ത്ത് കുട്ടി കരഞ്ഞെങ്കിലും സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരമറിയിക്കാന്‍ മടിച്ചു. പിന്നീട് വിവരമറിഞ്ഞ് സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചു. വിദ്യാര്‍ഥിയെ മര്‍ദിച്ച വിവരം അറിയിക്കാന്‍ വൈകിയതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പ്രതിഷേധം കനക്കുകയാണ്.