കുസാറ്റ് ദുരന്തം; കളമശ്ശേരി കാംപസില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനെത്തിച്ചു

കൊച്ചി: കുസാറ്റില്‍ ഗാനസന്ധ്യക്കിടെ ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കുസാറ്റ് കാംപസില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സാറാ തോമസ്, അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുെട മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി കുസാറ്റ് കാംപസില്‍ എത്തിച്ചത്. കുസാറ്റിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ആന്‍ റുഫ്തയുടെ സംസ്‌കാരം ചൊവ്വാഴ്ചയേ ഉണ്ടാകൂ എന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇറ്റലിയിലുള്ള അമ്മ തിരികെ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം പറവൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റും.
സാറയുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ചായിരിക്കും സംസ്‌കാരം.
Also Read; കുസാറ്റ് ദുരന്തം; നാല് പെണ്‍കുട്ടികളുടെ നില ഗുരുതരം
കുസാറ്റിലെ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍ദേശം നല്‍കി. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കുസാറ്റ് വിസിക്കും രജിസ്ട്രാര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം